KOYILANDY DIARY.COM

The Perfect News Portal

യുവതി ചികിത്സാ സഹായം തേടുന്നു

തലശ്ശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവതി ചികിത്സാ സഹായം തേടുന്നു. ഒരാഴ്ചയ്ക്കിടെ ആറ് വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയയായ യുവതിക്ക് തലയില്‍ ഇനിയൊരു മേജര്‍ ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. എന്നാല്‍ ഇതിന് വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താന്‍ കഴിയാതെ നിസ്സഹായവസ്ഥയിലാണ് കുടുംബാഗങ്ങള്‍.

എരഞ്ഞോളി വടക്കുമ്പാട്ടെ പരപ്പാടി രതി എന്ന യുവതിയാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ജീവിതത്തോട് മല്ലടിക്കുന്നത്. ജനുവരി രണ്ടിനാണ് രതി അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞു വരികയായിരുന്ന രതിയെ എതിരെ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇപ്പോള്‍ മംഗലാപുരം കസ്തൂര്‍ബ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രതിക്ക് നാലു ദിവസങ്ങള്‍ക്കു ശേഷമാണ് ബോധം തിരിച്ചുകിട്ടിയത്.

ഇനിയുള്ള ചികിത്സയ്ക്കായി 15 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഈ തുക സ്വരൂപിക്കാന്‍ കൂലിപ്പണിക്കാരനായ രതിയുടെ ഭര്‍ത്താവ് വിനോദന്‍ വിചാരിച്ചാല്‍ സാധിക്കില്ല. വൃദ്ധയായ അമ്മയും വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമാണ് വീട്ടിലുള്ളത്. രതി കിടപ്പിലായതോടെ കുടുംബത്തിന്റെ അവസ്ഥയും പരിതാപകരമാണ്.

Advertisements

ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച്‌ രതിയെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. പി സനീഷ് ചെയര്‍മാനും കെ ഷാജിന്‍ കണ്‍വീനറും എം സുരേഷ്ബാബു ട്രഷററുമായാണ് സഹായക്കമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. വടക്കുമ്പാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ബ്രാഞ്ചിലും കേരള ഗ്രാമീണ്‍ ബാങ്കിന്റെ പിണറായി ശാഖയിലുമാണ് കമ്മറ്റി അക്കൗണ്ട് തുറന്നിട്ടുള്ളത്.

അക്കൗണ്ട് നമ്ബര്‍ 40439101022780, ഐഎഫ്സി കോഡ് KLGB 0040439. ഫോണ്‍ 9495767543, 9656377609.

Share news

Leave a Reply

Your email address will not be published. Required fields are marked *