KOYILANDY DIARY.COM

The Perfect News Portal

കോഹിനൂരില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം

മലപ്പുറം: കോഹിനൂരില്‍ എടിഎം തകര്‍ത്ത് മോഷണ ശ്രമം. എസ്.ബി.ഐയുടെ എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം എന്ന് കരുതുന്നു. രാവിലെ പണം എടുക്കാന്‍ വന്നയാള്‍ മോഷണ ശ്രമം നടന്നത് ശ്രദ്ധയില്‍ പെട്ട് പൊലീസില്‍ അറിയിക്കുകയായിരുന്നു.

എ ടി എമ്മിന് സമീപത്തെ പത്ര ഓഫീസിലെ ഷട്ടറിന്റെ പൂട്ടും തകര്‍ത്തിട്ടുണ്ട്. പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ബാങ്ക് അധികൃതര്‍ എത്തിയാലേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂവെന്നാണ് സൂചന.

Share news

Leave a Reply

Your email address will not be published. Required fields are marked *