KOYILANDY DIARY

The Perfect News Portal

ഇന്ത്യയുടെ നൂറാം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച്‌ ഐഎസ്‌ആര്‍ഒ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നൂറാം ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ച്‌ ചരിത്രം കുറിച്ച്‌ ഐഎസ്‌ആര്‍ഒ. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന പിഎസ്‌എല്‍വി സി 40 റോക്കറ്റാണ് ചിരിത്രവിജയം നേടിയത്. കാര്‍ട്ടോസാറ്റ് 2 സീരിസിലെ പ്രധാന ഉപപഗ്രഹത്തിനൊപ്പം 30 സഹഉപഗ്രഹങ്ങളുമായാണ് പിഎസ്‌എല്‍വി ആകാശത്തേക്ക് കുതിച്ചത്. ഇതില്‍ 28 ഉപഗ്രഹങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളതാണ്. ഐഎസ്‌ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനുമായുള്ളയുടെ ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ വിക്ഷേപണങ്ങള്‍. ഇന്ത്യയുടെ തന്നെ രണ്ട് ചെറുഉപഗ്രഹങ്ങളും പിഎസ്‌എല്‍വി സി 40 ല്‍ ഉണ്ടായിരുന്നു.

നാല് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന പിഎസ്‌എല്‍വി വിക്ഷേപണം പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള വിക്ഷേപണവിജയത്തില്‍ ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞര്‍ സന്തോഷം രേഖപ്പെടുത്തി. വിക്ഷേപണവിജയം രാജ്യത്തിനുള്ള പുതുവര്‍ഷസമ്മാനമായി സമര്‍പ്പിക്കുന്നതായി സ്ഥാനം ഒഴിയുന്ന ചെയര്‍മാന്‍ ഡോ. എ.എസ് കിരണ്‍കുമാര്‍ പറഞ്ഞു.

റിമോര്‍ട്ട് സെന്‍സിംഗിനുള്ള അത്യാധുനിക ഉപഗ്രഹമാണ് പിഎസ്‌എല്‍വി സി 40 ഭ്രമണപഥത്തിലെത്തിച്ച കാര്‍ട്ടോസാറ്റ് 2 സീരിസിലെ ഉപഗ്രഹം . ഇന്ത്യന്‍മേഖലയുടെ വളരെ കൃത്യതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന പ്രത്യേക ക്യാമറകളാണ് ഉപഗ്രഹത്തിലുള്ളത്. 710 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൂമിയില്‍ നിന്ന് 505 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് റോക്കറ്റ് എത്തിച്ചിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *