ഉത്സവാഘോഷത്തിന് ഫണ്ട് സ്വീകരിക്കല്‍ തുടങ്ങി

കൊയിലാണ്ടി: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രമഹോത്സവം വിപുലമായി ആഘോഷിക്കുന്നതിലേക്ക് ആഘോഷക്കമ്മിറ്റി ഫണ്ട് സ്വീകരിക്കല്‍ തുടങ്ങി. ബാലന് അമ്പാടി ഉദ്ഘാടനം ചെയ്തു. ആഘോഷക്കമ്മിറ്റി ചെയര്മാന് കുട്ടികൃഷ്ണന് താഴത്തെയില്‍ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്, ട്രസ്റ്റിബോര്‍ഡ് ചെയര്മാന് ഗോവിന്ദന് പുതുക്കുടി, എ.പി. മുരളീധരന്, ശി വദാസ് ഉണ്ണീരവീട്ടില് എന്നിവര്‍ സംസാരിച്ചു.
