പ്രതിഭാ സംഗമം നടന്നു

കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി പ്രതിഭാസംഗമം സംഘടിപ്പിച്ചു. അര നൂറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലും പരിസര പ്രദേശത്തും പ്രതിഭ തെളിയിച്ച കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്‌കൂള്‍ കലാ കായിക മത്സരങ്ങളിലെ മികച്ച പ്രതിഭകള്‍ തുടങ്ങി 30 പേരെ സംഘാടക സമിതി ആദരിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. സി. അശ്വനീദേവ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ സംവിധായകന്‍ നിരജ്ഞന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി. കെ.ദാസന്‍ എം.എൽ.എ, കെ.കെ. മുഹമ്മദ് , പി. ബാബുരാജ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു എന്നിവര്‍ സംസാരിച്ചു.
