വയലാര്‍ രാമവര്‍മ്മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

മടിക്കൈ: കെ.പി. രൈരു വായനശാലയുടെ നേതൃത്വത്തില്‍ വയലാര്‍ രാമവര്‍മ്മ അനുസ്മരണ പരിപാടിയുടെ ഭാഗമായി വയലാര്‍ ചലച്ചിത്രഗാന മത്സരം, അനുസ്മരണം, നാടകം എന്നിവ സംഘടിപ്പിച്ചു. അക്ഷരോത്സവ വിജയികളായ ബാലവേദി കുട്ടികള്‍ക്കുള്ള അനുമോദനം ശശീന്ദ്രന് മടിക്കൈയും, സമ്മാനദാനം എ. നാരായണനും നിര്‍വ്വഹിച്ചു. കെ.പി. പ്രശാന്ത്കുമാര്‍, ബി. ബാലന്, കാഞ്ഞിരക്കാല്‍ കുഞ്ഞിരാമന്, അനുകുമാര്‍, ടി. ഭാസ്കരന്, എം. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
