നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു

കൊയിലാണ്ടി: നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറി ഇടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം ചുണ്ടക്കുന്ന് വേങ്ങപ്പള്ളി ഹൗസ് നിധീഷ് (27) ആണ് മരണമടഞ്ഞത്. ഇന്നു പുലർച്ചെ വെങ്ങളം ബൈപ്പാസ്
ജംഗ്ഷനിലായിരുന്നു അപകടം.
മരിച്ച നിധീഷും, ലോറിയിലെ ഡ്രൈവറും ക്ലീനറും ലോറി നിർത്തിയിട്ട ശേഷം ലോറിക്കടിയിൽ കിടക്കുകയായിരുന്നു ഇവരുടെ ലോറിയിൽ KL 48 – 13.941. സ്വാരാജ് മസ്ദ ലോറി ഇടിക്കുകയായിരുന്നു. പിറകിലെ ടയറിനു സമീപമായിരുന്നു നിധീഷ് കിടന്നിരുന്നത് അപകടത്തിൽ നിധീഷ് തൽക്ഷണം മരണമടഞ്ഞു. കൊയിലാണ്ടി പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ.

