KOYILANDY DIARY.COM

The Perfect News Portal

സ്ത്രീയുടെ അസ്തിത്വപ്രശ്നങ്ങളും അതിജീവനവും പ്രമേയമാക്കിയ ഹ്രസ്വചിത്രം പെണ്ണൊരുത്തി

കോഴിക്കോട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ സ്ത്രീയുടെ അസ്തിത്വപ്രശ്നങ്ങളും അതിജീവനവും പ്രമേയമാക്കിയ ഹ്രസ്വചിത്രം ‘പെണ്ണൊരുത്തി’ പുറത്തിറങ്ങി. സിനിമയുടെ പ്രകാശനം ശ്രീനാരായണ സെന്‍റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിച്ചു.

കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍റെയും സഹകരണത്തോടെ നോളജ് ട്രീ ഫൗണ്ടേഷനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ടാല്‍ വളരെ സ്വതന്ത്രമെന്ന് തോന്നുന്ന കേരളീയ സമൂഹത്തില്‍ ഇപ്പോഴും ഇരുട്ട് നീങ്ങിയിട്ടില്ലെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പുറത്ത് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമെല്ലാം പ്രസംഗിക്കുന്നവര്‍ വീട്ടിലെത്തിയാല്‍ സ്വഭാവം മാറുന്നതാണ് ഭൂരിപക്ഷം വീടുകളിലെയും കാഴ്ച.

ആചാരങ്ങളും വിശ്വാസങ്ങളും അധികാരങ്ങളുമെല്ലാം സ്ത്രീയെ അടിച്ചമര്‍ത്തി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ സ്ത്രീപക്ഷമായി ചിന്തിക്കുന്ന സിനിമകളും കലാസൃഷ്ടികളുമെല്ലാം ഉണ്ടാകേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertisements

നടി മഞ്ജു വാരിയര്‍ ചടങ്ങില്‍ മുഖ്യാഥിതിയായി. സ്ത്രീസ്വാതന്ത്ര്യമെന്നാല്‍ പുരുഷനെതിരേയുള്ള സമരല്ല, മറിച്ച്‌ അവള്‍ സമൂഹത്തില്‍ ബഹുമാനിക്കപ്പെടാനും സുരക്ഷിതയായിരിക്കാനുമുള്ള പോരാട്ടമാണെന്ന് മഞ്ജു പറഞ്ഞു. ആള്‍ക്കൂട്ടങ്ങളില്‍ ബഹുമാനിക്കപ്പെടുകയും സുരക്ഷിതരായിരിക്കുകയും ചെയ്യുമ്ബോള്‍ കിട്ടുന്നതിനെക്കാള്‍ വലിയ സന്തോഷം സ്ത്രീക്ക് വേറേയില്ല. സ്ത്രീകളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെന്നും അതിനായി ശക്തിയുള്ള സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഷാജൂണ്‍ കര്യാല്‍, ദീദി ദാമോദരന്‍, ആര്‍.എല്‍. ബൈജു, എം.പി. ജയരാജ്, സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍, കെ.എസ്. സലീഖ തുടങ്ങിയവര്‍ സംസാരിച്ചു.
സിനിമയെക്കുറിച്ച്‌ ചിത്രത്തിന്‍റെ സംവിധായകന്‍ സുധികൃഷ്ണന്‍ വിശദീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *