താലൂക്ക് ആശുപത്രിയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ: താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച സി.എച്.സെന്റർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുവൈത്ത് പൗരനും വ്യവസായിയുമായ റോഷിദ് അൽമരി നിർവ്വഹിച്ചു. നിത്യേന ഒ.പി.യിൽ എത്തുന്ന നിരവധി രോഗികൾക്ക് ആശ്വാസകരമായ പദ്ധതി അൽമരിയുടെ മാതാവായ ന്യൂറ മൊഹസിൻ കുവൈറ്റിന്റെ സ്മരണക്കായാണ് പദ്ധതി സമർപ്പിച്ചത്.
കുവൈറ്റ് സി. എച് സെന്റർ ചാപ്റ്റർ ഇസ്മയിൽ സൺഷൈൻ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ: വിനു, കെ.എം.സി.സി.നേതാവ് ആതിഖ്. കെ. കുവൈറ്റ്, റജീസ് സൺഷൈൻ, സി.എച്. സെന്റർ ചെയർമാൻ വി.പി.ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, ഡോ:സുനിൽകുമാർ, മഠത്തിൽ അബ്ദുറഹ്മാൻ, എ. അസീസ്, ബുഷ്‌റ കുന്നോത്ത്, ഷഫീഖ് തിക്കോടി എന്നിവർ സംസാരിച്ചു.
