പേരാമ്പ്രയില്‍ ജോയ്ന്റ് ആര്.ടി.ഒ. ഓഫീസ് അനുവദിക്കണം

പേരാമ്പ്ര: പേരാമ്പ്രയില്‍ ജോയ്ന്റ് ആര്.ടി.ഒ. ഓഫീസ് അനുവദിക്കണമെന്ന് ജനതാദള്‍ (എസ്) പേരാമ്പ്ര നിയോജകമണ്ഡലം കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് നിവേദനം നല്കി. കണ്വെന്ഷന് ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനംചെയ്തു. പി.പി. ബാലന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ. അമ്മത്, ഉണ്ണി മൊടക്കല്ലൂര്‍, ടി.കെ. ഷെരീഫ്, കെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി.പി. ബാലന് (പ്രസഡണ്ട്), എന്‍.എസ്. കുമാര്‍, പി.പി. മുരളീധരന് (വൈസ് പ്രസഡണ്ട്), കെ.കെ. സന്തോഷ് കുമാര്‍ (സെക്രട്ടറി), എം.എം. സേജേഷ്, മജീദ് കാവില്‍ (ജോ.സെക്രട്ടറി), ദിനേശ് കാപ്പുങ്കര (ഖജാ.).

