കായിക പ്രതിഭകൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: സംസ്ഥാന കായികമേളയിൽ മെഡൽനേടിയ ഹഫ്താൻ മുഹമ്മദ് സബിൻ (ഹൈജമ്പ്, വെങ്കലം), അതുൽ (4×100 റിലേ, വെളളി), സി.അമിൽജിത്ത് (4×100 റിലേ, വെങ്കലം), എന്നിവരേയും, മികച്ച കായിക അദ്ധ്യാപകനായി തെരെഞ്ഞെടുക്കപ്പെട്ട ഹർഷൻ മാസ്റ്ററേയും അനുമോദിച്ചു. കൂടാതെ സംസ്ഥാന ശാസ്‌ത്ര സെമിനാറിൽ എ ഗ്രേഡ് നേടിയ അമൽ കൃഷ്ണനേയും അഭിനന്ദിച്ചു.
കൊയിലാണ്ടി പൊയിൽക്കാവ് സ്‌ക്കൂളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് ടി.പി ദാസൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് സാബു കീഴരിയൂർ, അനുമോദന പ്രഭാഷണവും പ്രധാനാധ്യാപകൻ മംഗൾദാസ് റിപ്പോർട്ടവതരണവും നടത്തി.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗീതാനന്ദൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പ എം. പി.ടി.എ. പ്രസിഡണ്ട് കെ. എം. ലീല എന്നിവർ ആശംസകൾ നേർന്നു. പരിപാടിയിൽ പ്രിൻസിപ്പാൾ രാജലക്ഷ്മി സ്വാഗതവും നിധിൻ കണ്ടോത്ത് നന്ദിയും പറഞ്ഞു.

