ബസിന്റെ ഡീസല്‍ടാങ്ക് പൊട്ടിവീണ് റോഡിലേക്ക് ഡീസല്‍ പരന്നൊഴുകിയത് ഭീതിപരത്തി

കൊയിലാണ്ടി: സ്വകാര്യബസിന്റെ ഡീസല്‍ടാങ്ക് പൊട്ടിവീണ് റോഡിലേക്ക് ഡീസല്‍ പരന്നൊഴുകിയത് ഭീതിപരത്തി. നാട്ടുകാരുടേയും, അഗ്നിശമന വിഭാഗത്തിന്റെയും, പോലീസിന്റെയും സമയോചിത ഇടപെടല്‍മൂലം വന്‍ദുരന്തം ഒഴിവായി. രാവിലെ പത്തേകാല്‍ മണിയോടെയാണ് സംഭവം.
കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം വെച്ചാണ് ഓടിക്കൊണ്ടിരുന്ന ബസിന്റെ ഡീസല്‍ടാങ്ക് പൊട്ടിവീണത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സി.പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള കൊയിലാണ്ടി അഗ്നിശമന വിഭാഗവും ട്രാഫിക് എസ്.ഐ. എം. മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തി. തീപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കുകയും റോഡില്‍ പരന്നൊഴുകിയ ഡീസല്‍ നിര്‍വീര്യമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ദേശീയപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.

