എ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ താലൂക്ക് ധർണ സംഘടിപ്പിച്ചു

കൊയിലാണ്ടി; കേന്ദ്രസർക്കാർ തുടർന്നു വരുന്ന വർഗ്ഗീയ വിലക്കയറ്റ നയങ്ങൽക്കെതിരെ കേരള എൻ.ജി.ഒ യൂണിയൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ താലൂക്ക് ധർണ്ണ സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം. മുരളീധരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ടി.എ അഷറപ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.
യൂണിയൻ ജില്ലാ കമ്മറ്റി അംഗങ്ങളായ എം.പി ജിതേഷ് ശ്രീധർ, പി.കെ അജയകുമാർ, സി.ജി സജിൽകുമാർ, വി.വി. വിജു, വി. പ്രേമോഹൻ, എം.കെ കമല എന്നിവർ ധർണ്മക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാജൻ പടിക്കൽ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ ഓഫീസുകളിൽ നിന്നായി 465 ജീവനക്കാർ ധർണ്ണയിൽ പങ്കെടുത്തു.

