ഐ. എൻ. എൽ. സംസ്ഥാന പ്രസിഡണ്ട് എസ്. എ. പുതിയവളപ്പിൽ അന്തരിച്ചു

കണ്ണൂർ: കേരള രാഷ്ട്രീയത്തിനെ അനിഷേധ്യ സാന്നിദ്ധ്യമായിരുന്ന ഐ. എൻ. എൽ. സംസ്ഥാന പ്രസിഡണ്ട് എസ്. എ. പുതിയവളപ്പിൽ നിര്യാതനായി. മലബാറിലെ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഉന്നതസ്ഥാനിയൻ തലശ്ശേരി സുൽത്താൻ എന്ന് വശേഷിപ്പിക്കുന്ന സി.കെ.പി. ചെറിയ മമ്മുക്കേയി സാഹിബിന്റെ മകനാണ്. സർ സയ്യിദ് കോളജ് ഉൾപ്പെടെയുള്ള CDMEA സ്ഥാപനങ്ങളുടെ വൈസ്പ്രസിഡണ്ടായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് 4 മണിക്ക് ഓടത്തിൽ പള്ളിയിൽ നടക്കും. ഇടതുപക്ഷ രാഷ്ട്രീയത്തോട് എന്നും കൂറുപുലർത്തുകയും, വലിയ സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിത്വമായിരുന്നു എസ. എ. പുതിയവളപ്പിൽ.
കണ്ണൂർ ജില്ലാ മുസ്ലീം എജുക്കേഷൻ വൈസ് പ്രസിഡണ്ടായും അദ്ദേഹം പ്വർത്തിച്ചുവരികയായിരുന്നു. അദ്ധേഹത്തിന്റെ നിര്ായണത്തെത്തുടർന്ന് സർ സയ്യിദ് കോളജ്, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട്, കേയി സാഹിബ് ട്രെയിനിംഗ് കോളജ്, സർസയ്യിദ് സെക്കന്ററി സ്കൂൾ, കുറുമാത്തൂർ സൗത്ത് യു. പി. സ്കൂൾ എന്നീ CDMEA സ്ഥാപനങ്ങൾക്ക് അന്ന് അവധി പ്രഖ്യാപിച്ചു. അസോസിയേഷൻ.

