KOYILANDY DIARY

The Perfect News Portal

നിങ്ങള്‍ ഒരു അഹങ്കാരിയാണോ ? അഹങ്കാരത്തിന്‍റ പ്രധാന ലക്ഷണങ്ങള്‍ !

അഹങ്കാരിയാണ് എന്നതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണ് പെട്ടെന്ന് കോപിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതിരിക്കുക, എനിക്കെല്ലാം അറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു, തന്‍റെ കഴിവിലേക്കും, നേട്ടങ്ങളിലേക്കും, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുക ഇവയാണ് മറ്റ് പ്രാധാനപ്പെട്ട ലക്ഷണങ്ങള്‍. വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുക, വിമര്‍ശകരില്‍ നിന്ന് അകന്നു പോകുക , വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടുക , ക്ഷമ ഇല്ലതെയാവുക, തിരുത്തലുകള്‍ സ്വീകരിക്കതിരിക്കുക ഇവയും ലക്ഷണങ്ങളാണ്.

പരാതിപ്പെടുകയും, പിറുപിറുക്കുകയും ചെയ്യുക സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ലെന്ന വാശി . സ്വന്തം നേട്ടങ്ങളെക്കുറിച്ച്‌ ചിന്തിച്ച്‌ അവയില്‍
കുടുങ്ങിക്കിടക്കുക , ദൈവത്തില്‍ ആശ്രയിക്കില്ല എന്ന വിചാരവും അഹങ്കാരത്തിന്റെ ലക്ഷണങ്ങളാണ്. മറ്റുള്ളവരെ പുച്ഛം പറഞ്ഞും, താഴ്ത്തികെട്ടി സംസാരിച്ചും തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തിയും സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിച്ചും അഹങ്കാരികള്‍ പേര് ഉയര്‍ത്തിപ്പിടിക്കുന്നു. ഇവര്‍ക്ക് നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുക, തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുക, വീരവാദം മുഴക്കുക എന്നിവയും ഇവരുടെ മാത്രം പ്രത്യേകതയാണ്.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍

Advertisements

“എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല”.
“അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു”.
“എനിക്ക് അറിയും പോലെ നിങ്ങള്‍ക്ക് അറിയില്ലാ”.
“ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ”.
“എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല”.
“നിനക്ക് എന്നെ ശരിക്കും അറിയില്ല”.
“ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്”.
“എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം”.
“ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം”.
“ഞാനിതെത്ര കണ്ടതാ”.
“എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ”.
“നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ”.

മുകളില്‍ പറഞ്ഞിരിക്കുന്നവയില്‍ ഏതെങ്കിലുമൊക്കെ നിങ്ങള്‍ക്കു ബാധകമാണെങ്കില്‍ ചിന്തിക്കുക: “ഞാന്‍ ഒരു അഹങ്കാരിയാണോ.? മാറ്റം വരുത്തുക . വൈകിയിട്ടില്ലാ..

Leave a Reply

Your email address will not be published. Required fields are marked *