സംവിധായകൻ എൻ. ഇ. ഹരികുമാറിനെ അനുമോദിച്ചു

കൊയിലാണ്ടി: യു. എ. ഖാദറിന്റെ കഥാ ജീവിതത്തെ പ്രമേയമാക്കി ഉറഞ്ഞാടുന്ന ദേശങ്ങൾ എന്ന ഡോക്യുമെന്ററി സംവിധായകൻ എൻ. ഇ. ഹരികുമാറിനെ അനുമോദിച്ചു. കുറുവങ്ങാട് ശക്തി തിയേറ്റേഴ്സും,ശക്തി പബ്ലിക് ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡോ: എം. ആർ രാഘവ വാര്യർ ഉദ്ഘാടനം ചെയ്തു. യു. എ. ഖാദറിന്ററെ കഥകളിൽ പയ്യനാട്ടുകരയുടെ ഭാഗമായിരുന്ന പന്തലായനിയുടെയും തൃക്കോട്ടൂരിന്റെയും ചരിത്രമാണ് പ്രത്യക്ഷമാകുന്നതെന്ന് അദ്ധേഹം പറഞ്ഞു.
ചടങ്ങിൽ കാനത്ത് വിജയൻ അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് എൻ. ഇ. ഹരികുമാർ സംസാരിച്ചു. ശക്തി തിയേറ്റേഴ്സ് സെക്രട്ടറി എൻ. കെ. മുരളി സ്വാഗതവും, പ്രസിഡണ്ട് ഇ. കെ. പ്രജേഷ് നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യ ദിനാേേഘാഷത്തന്റെ ഭാഗമായി എസ്.എസ്.എൽ.സി. പരീക്ഷയിൽ ഫുൾ എ. പ്ലസ് വാങ്ങിയവർക്കും എൽ. എസ്. എസ്. നേടിയവർക്കും, യു. പി. വിഭാഗം വിദ്ാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികൾക്കും ചടങ്ങിൽ ഉപഹാരം വിതരണം ചെയ്തു.

