ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മർച്ചന്റ്സ് അസോസിയേഷൻ ആദരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കച്ചവടക്കാരുടെയും , ചുമട്ട് തൊഴിലാളികളുടെയും പീടിക തൊഴിലാളികളുടെയും മക്കൾക്ക് കേഷ് അവാർഡും, മെഡലുകളും നൽകി ആദരിച്ചു.
ഓൾ ഇന്ത്യാ സിവിൽ സർവ്വീസ് പരീക്ഷയിൽ കേരളത്തിൽ മൂന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 28-ങ്കും നേടിയ കൊയിലാണ്ടി സ്വദേശിനി ഹംന മറിയത്തിനെയും, പ്ലസ് ടുവിൽ മുഴുവൻ മാർക്കും നേടിയ അഭിഷേക് മനോഹറിനെയും, പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനും പുരസ്കാരം നൽകി ആദരിച്ചു.

പി.കെ ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ ഷീബ സതീശൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് ടി.പി.അഷറഫ്, വിൽപ്പന നികുതി ഓഫീസർ ഉണ്ണിക്കൃഷ്ണൻ, ഗവ: മാപ്പിള ഹെയർ സെക്കണ്ടറി പ്രിൻസിപ്പാൾ സി.ആർ.സുരേഷ്, ടി.പി.ബഷീർ ,അമേത്ത് കുഞ്ഞമ്മദ്, കെ.കെ.നിയാസ് എന്നിവർ സംസാരിച്ചു. സിവിൽ സർവ്വീസ് പരീക്ഷയെ കുറിച്ച് ഹംന മറിയം വിദ്യാർത്ഥികളോട് സംസാരിച്ചു.




