അഗതി മന്ദിരത്തിൽ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: തൃക്കരുവയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആഫ്റ്റർ കെയർ അഗതി മന്ദിരത്തിൽ രണ്ട് വിദ്യാർത്ഥിനികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അർച്ചന, പ്രസീത എന്നിവരാണ് മരിച്ചത്. കെയർ ഹോമിലെ ഗോവണിയിലെ കന്പിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇന്നു രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
പ്രാക്കുളം ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ് വൺ ക്ളാസിലേക്ക് അർച്ചനയ്ക്ക് പ്രവേശനം നിശ്ചയിച്ചിരുന്നതാണ്. പ്രസീത പത്താം ക്ളാസ് വിദ്യാർത്ഥിനിയാണ്. ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

