മാട്ടിറച്ചി നിരോധന ഉത്തരവിനെതിരെ CPI (M) ധർണ്ണ

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാട്ടിറച്ചി നിരോധന ഉത്തരവിനെതിരെ CPI (M) സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. കൊയിലാണ്ടി സെൻട്രൽ, സൗത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ CPI (M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന സായാഹ്ന ധർണ്ണയിൽ ലോക്കൽ സെക്രട്ടറി ടി. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി. കെ. ചന്ദ്രൻ മാസ്റ്റർ. ടി. ഗോപാലൻ, യു. കെ. ഡി. അടിയോടി തുടങ്ങിയവർ സംസാരിച്ചു. സൗത്ത് ലോക്കൽ സെക്രട്ടറി പി. കെ. ഭരതൻ സ്വാഗതം പറഞ്ഞു.

കൊയിലാണ്ടി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ നടന്ന സായാഹ്ന ധർണ്ണ CPI (M) ഏരിയാ കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം. പത്മനാഭൻ അദ്ധ്യക്ഷതവഹിച്ചു.

