ബാസ്കറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു

കോഴിക്കോട്: ബാസ്കറ്റ്ബോള്‍ ലവേഴ്സ് അസോസിയേഷന് 12 മുതല്‍ 16 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ബാസ്കറ്റ്ബോള്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു. എന്‍.ഐ.എസ് പരിശീലകരായ കെ.വി. ജയന്ത്, റോണ്സണ് ജോസഫ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. താത്പര്യമുള്ളവര്‍ മെയ് 10ന് വൈകുന്നേരം 3.30ന് മാനാഞ്ചിറ മൈതാനിയിലെ സി.ബി.സി വാര്യര്‍ മെമ്മോറിയല്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടില്‍ എത്തണം. ഫോണ്‍: 9447637133.
