KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വിയ്യൂർ സ്വദേശിയും സ്പോർട്സ് താരവുമായിരുന്ന ഓണോത്ത് നീരജ് എം.പി. നിര്യാതനായി

കൊയിലാണ്ടി: കൊല്ലം വിയ്യൂർ സ്വദേശിയും സ്പോർട്സ് താരവുമായിരുന്ന ഓണോത്ത് നീരജ് എം.പി. (28) യെ മരിച്ച നിലയിൽ കാണപ്പെട്ടു. എറണാകുളത്തെ താമസ സ്ഥലത്താണ് നീരജിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. കോംബാറ്റ് സ്പോർട്സ് താരമാണ് നീരജ് എം.പി. ഇന്ത്യൻ കോംബാറ്റ് സ്പോർട്സ് രംഗത്ത് സജീവമായിരുന്ന നീരജ് Muay Thai താരമായിരുന്നു. കേരളത്തിലെ വിവിധ കോംബാറ്റ് സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത അദ്ദേഹം ആഭ്യന്തര സർക്യൂട്ടിൽ ശ്രദ്ധ നേടിയിരുന്നു.
.
.
2023ൽ കോഴിക്കോട് നടന്ന Gym War by MMAAK Fight Series-ൽ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ പ്രവിഷൻ വാഗിനെതിരെ നീരജ് മത്സരിച്ചിരുന്നു. മത്സരത്തിൽ split decision-ലാണ് പരാജയപ്പെട്ടത്. വിയ്യൂർ ഓണോത്ത് പത്മനാഭൻ്റെയും മഞ്ജുളയുടെയും മകനാണ്. ഒരു സഹോദരി ഉണ്ട്.
Share news
error: Content is protected !!