ചരിത്രത്തിൽ ആദ്യമായി യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി നോവാക് ജോക്കോവിച്ച്
.
ചരിത്രത്തിൽ ആദ്യമായി യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി സെർബിയൻ ഇതിഹാസ താരം നോവാക് ജോക്കോവിച്ച്. 24 ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടി റെക്കോർഡ് സൃഷ്ടിച്ച താരത്തെ അർജന്റീനകാരനായ മരിയാനോ നവോണാണ് അട്ടിമറിച്ചത്. അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലായിരുന്നു അർജന്റീന താരത്തിന്റെ ചരിത്ര വിജയം. 7-6(5), 5-7, 4-6, 6-2, 6-1 എന്ന സ്കോറിനാണ് മരിയാനോ വിജയിച്ചത്.




