കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ശ്രീമദ് ഭഗവത് ഗീതാ ജ്ഞാന യജ്ഞത്തിന് ഒരുക്കങ്ങളായി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ഭഗവത് ഗീതാ ജ്ഞാന യജ്ഞത്തിന് ഒരുക്കങ്ങളായി. ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 6 വരെയാണ് യജ്ഞം. ആഗസ്റ്റ് 31ന് വൈകീട്ട് 6.30 ന് സരസ്വതി മണ്ഡപത്തിൽ ബി.കെ. ഷീബ ബഹൻജിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി കുറുക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിക്കുമെന്ന് ചെയർമാൻ ഈച്ചരാട്ടിൽ ഇ. അപ്പുക്കുട്ടി നായരും എക്സി. ഓഫീസർ എൻ. സതീഷ് കുമാറും അറിയിച്ചു. പിഷാരികാവിൽ ആദ്യമായാണ് ഗീതാ ജ്ഞാന യജ്ഞം നടത്തുന്നത്



