KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്‌ കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സഹോദരങ്ങൾ അറസ്റ്റിൽ

.

കോഴിക്കോട്‌: കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ സഹോദരങ്ങൾ പിടിയിൽ. കല്ലായി ചക്കുംകടവ് അമ്പലത്താഴം എം പി വീട്ടില്‍ മുഹമ്മദ് ഫാസില്‍ (24), മുഹമ്മദ് ഷിഹാല്‍ (26) എന്നിവരെയാണ്‌ കസബ പൊലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ബുധനാഴ്ച രാത്രിയാണ്‌ കേസിനാസ്പദമായ സംഭവം. പാളയം ബസ്‌ സ്റ്റാൻഡിന്‌ സമീപത്തുവെച്ച്‌ പ്രതികൾ കവർച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെ കസബ എസ്‌ഐ രാകേഷ്, എസ്‌ഐ ന‍ൗഫല്‍, സിവില്‍ പൊലീസ്‌ ഓഫീസര്‍ സന്ദീപ് എന്നിവർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

മുഹമ്മദ് ഫാസിലിന് കോഴിക്കോട് ട‍ൗണ്‍, കസബ, വെള്ളയില്‍, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂര്‍ പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗത്തിനും, വില്‍പ്പനയ്ക്കും യുവാവിനെ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവർന്നതിനും, ബൈക്ക്‌ മോഷണത്തിനുമായി ഇരുപതോളം കേസുകൾ നിലവിലുണ്ട്‌. മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കല്‍, അരീക്കോട്, മെഡിക്കല്‍ കോളേജ്, ഫറോക്ക്, ചേവായൂര്‍, എലത്തൂര്‍, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂർ, കസബ, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലായി മൊബൈൽ മോഷണം, ഭണ്ഡാരം കവർച്ച, ലോറിയിൽ നിന്ന്‌ മോഷണം, ബൈക്ക് മോഷണം തുടങ്ങി. 32 ഓളം കേസുകളും നിലവിലുണ്ട്‌. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

 

Share news
error: Content is protected !!