KOYILANDY DIARY.COM

The Perfect News Portal

കലാ ലഹരിയിൽ ആവണിപ്പൂവരങ്ങിന് വർണ്ണാഭമായ തുടക്കം

.
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൻ്റെ 52-ാം വാർഷികാഘോഷം – ആവണിപ്പൂവരങ്ങ് 2026 കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയം കേന്ദ്രമായി സാംസ്കാരിക ഹബ് സംസ്ഥാന സർക്കാരിൻ്റെ സഹായത്തോടെ നടപ്പാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പ്രസ്ഥാവിച്ചു.
കൊയിലാണ്ടി എംഎൽഎ അഡ്വ. കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. കവയിത്രി ആര്യാഗോപി വിശിഷ്ടാതിഥിയായി പങ്കെടുത്തു. അഭിനയ ശിരോമണി രാജരത്നം പിള്ള എൻ്റോവ്മെൻ്റ് മിത്രവിന്ദ ആർ എസിന് കലാലയം പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി സമർപ്പിച്ചു.
കേഷ് അവാർഡ് ട്രഷറർ ഉണ്ണി കുന്നോൽ കൈമാറി. സ്വാഗതസംഘം ചെയർമാൻ ഡോ പി. എം പ്രഭാകരൻ ആവണിപ്പൂവരങ്ങ് സന്ദേശം നൽകി. സമ്മാനപ്പൂവരങ്ങ് നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം വാർഡ് മെമ്പർ പി. സരീഷ് വിതരണം ചെയ്തു. പി.കെ വേലായുധൻ, പി. ശ്രീനിവാസൻ എന്നിവർക്ക് കലാലയം വിശിഷ്ടാംഗത്വം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അജയ് ബോസ് സമർപ്പിച്ചു. കലോത്സവത്തിൻ്റെ ഭാഗമായ ചിത്രപ്രദർശനം പ്രശസ്ത നൂലലങ്കാര വിദഗ്ദൻ ബാബു കൊളപ്പള്ളി ഉദ്ഘാടനം ചെയ്തു.
കലാലയം ജനറൽ സെക്രട്ടറി ശിവദാസ് കാരോളി റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ പ്രസിഡണ്ട് പി. സജീഷ് ആശംസകൾ നേർന്നു. യു. കെ രാഘവൻ, ഡോ. ഇ. ശ്രീജിത്ത് എന്നിവർ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരം നൽകി. കലാലയം പ്രസിഡണ്ട് അഡ്വ. കെ. ടി. ശ്രീനിവാസൻ സ്വാഗതവും ശ്രീജ കെ പൗർണമി നന്ദിയും പറഞ്ഞു.
Share news
error: Content is protected !!