KOYILANDY DIARY.COM

The Perfect News Portal

സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത ഗ്രേഡ് എസ്‌ഐക്ക് സസ്പെൻഷൻ

തൊടുപുഴ: വിദ്വേഷ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സേനയുടെ പെരുമാറ്റച്ചട്ടം വിജേഷ് ലംഘിച്ചുവെന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ എസ്‌ഐ വിജേഷ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി’ എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് ഉദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെ വിജേഷിനെതിരെ യൂത്ത് ലീഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Share news
error: Content is protected !!