KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആഗസ്റ്റ് 29ന് ‘ഇന്ത്യൻ വസന്തോത്സവം’

.
കൊയിലാണ്ടി: കേരളത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന് കൂടുതൽ നിറപ്പകിട്ടേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാരൂപങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്ന ‘ഇന്ത്യൻ വസന്തോത്സവം 2026’ ആഗസ്റ്റ് 29ന് കൊയിലാണ്ടിയിൽ നടക്കും. വൈകിട്ട് 4 മണിക്ക് കൊയിലാണ്ടി നഗരസഭ ഇ.എം.എസ് സ്മാരക ടൗൺഹാളിലാണ് പരിപാടി. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഭാരത് ഭവൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
.
.
ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ വേദിയിലെത്തും. വിവിധ സംസ്ഥാനങ്ങളുടെ നാടോടി-പാരമ്പര്യ കലകളും നൃത്താവിഷ്കാരങ്ങളും ഉൾപ്പെടുന്ന പരിപാടി രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിന്റെ മനോഹരമായ സംഗമമായി മാറും.
.
.
ആഗസ്റ്റ് 26 മുതൽ 30 വരെ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഇന്ത്യൻ വസന്തോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 29ന് കൊയിലാണ്ടിയിലും പരിപാടി സംഘടിപ്പിക്കുന്നത് പ്രദേശത്തെ കലാസാംസ്കാരിക രംഗത്തിന് ഏറെ പ്രാധാന്യമേകുന്നതാണ്. പൊതുജനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കലാപാരമ്പര്യങ്ങളെ അടുത്തറിയാനും ആസ്വദിക്കാനും അവസരമൊരുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നഗരസഭ ചെയര്‍പേഴ്സണ്‍ യു.കെ ചന്ദ്രന്‍ പറഞ്ഞു.
Share news
error: Content is protected !!