വേൾഡ് മിക്സ് ബോക്സിംഗിൽ നേട്ടം കൈവരിച്ച് സഹോദരങ്ങളെ ആദരിച്ചു
.
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന മൂന്നാമത് വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം കൈവരിച്ച സഹോദരങ്ങളായ അഗ്ന കെ.കെ, അശ്വന്ത് കെ.കെ എന്നിവരെ ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആദരിച്ചു. അണ്ടർ-17, 38 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ അഗ്ന കെ.കെയെയും അണ്ടർ-14, 42 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അശ്വന്ത് കെ.കെയെയും ചടങ്ങിൽ അനുമോദിച്ചത്.
.

.
എ.ടി.കെ സജീവൻ, കെ.പി രാജേഷ്, ഇ. ഉണ്ണികൃഷ്ണൻ, കെ.കെ മനോജ് മണി, കെ.വി അജീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇരുസഹോദരങ്ങൾക്കും തുടർന്നുള്ള മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയട്ടെയെന്ന് നേതാക്കൾ ആശംസിച്ചു.



