KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ആദ്യ ഫണ്ട് കൈമാറി

.
കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയകാവിൽ ക്ഷേത്രത്തിലെ 7-ാം മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഫണ്ട് സമർപ്പണം പാത്താരി ദാസനിൽ (താര) നിന്നും ക്ഷേത്രം മേൽശാന്തി ജയശങ്കർ ഭട്ട് ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡണ്ട് സുജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലറും സപ്താഹ കമ്മിറ്റി ചെയർമാനുമായ രമ്യ മനോജ്, സെക്രട്ടറി പി.ടി ബാലകൃഷ്ണൻ, കൺവീനർ സുമേഷ് പുതിയകാവിൽ എന്നിവർ സംസാരിച്ചു. ഡിസംബർ 6 മുതൽ 13 വരെ നടക്കുന്ന ഭാഗവത സപ്താഹതിന്റെ ആചാര്യൻ  തെക്കേടം നാഗരാജൻ നമ്പൂതിരി ആണ്.
Share news
error: Content is protected !!