KOYILANDY DIARY.COM

The Perfect News Portal

ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളൊഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു

.

ഉത്രാടപ്പാച്ചിലിന്റെ തിരക്കുകളൊഴിഞ്ഞ് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണത്തെ വരവേറ്റു. അത്തത്തിന് തുടങ്ങിയ ആഘോഷങ്ങള്‍ ചതയം വരെ നീളുമ്പോള്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് തിരുവോണം. കേരളത്തിൽ മാത്രമല്ല, വിദേശ മലയാളികളും ആര്‍പ്പും ആരവവുമായി ഓണത്തെ വരവേറ്റു.

ഓണക്കോടിയുടുത്ത് ഓണത്തപ്പനെ വരവേറ്റ് ഓണസദ്യ ഒരുക്കാനുള്ള ഒരുക്കങ്ങളിലാണ് വീടുകൾ. പൂവിളിയും പൂക്കളവും പുത്തനുടുപ്പും സദ്യവട്ടവും മാത്രമല്ല മലയാളിക്ക് ഓണം. അത് ഒരുമയുടേയും സ്‌നേഹത്തിന്റെയും ആഘോഷമാണ്. കുടുംബത്തിന്റെ ഒത്തുചേരലിന്റെ സമയമാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് മലയാളികള്‍ ഓണമുണ്ണാന്‍ ഒത്തുചേര്‍ന്നു കഴിഞ്ഞു. ‘കാണം വിറ്റും ഓണം ഉണ്ണണമെന്നാണ്’ പഴമൊഴി.

Share news
error: Content is protected !!