പതിവ് തെറ്റിക്കാതെ ഈ പ്രാവശ്യവും നബിദിന റാലിക്ക് സ്വീകരണം നൽകി
.
കൊയിലാണ്ടി: ശ്രീ സ്വാമിയാർക്കാവ് പരിസരത്ത് പതിവ് തെറ്റിക്കാതെ ഈ പ്രാവശ്യവും നബിദിന റാലിക്ക് സ്വീകരണം നൽകി. കനത്ത മഴയത്തും നബിദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്ക് മധുര പലഹാരങ്ങളും ലഘുപാനീയങ്ങളും കൊടുത്ത് മതസൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരുക്കിയ വിരുന്ന് ഏറെ ശ്രദ്ധേയമായി. നബിദിന റാലി സംഘാടകർ നൽകിയ നേർച്ച ഭക്ഷണം സ്വീകരിച്ചുകൊണ്ട് മന്ദമംഗലം പ്രദേശം സംതൃപ്തമായി.



