തിരുവങ്ങൂരിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് 6 പേർക്ക് പരിക്ക്
ചേമഞ്ചേരി: തിരുവങ്ങൂരിൽ കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് 6 പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. താമരശ്ശേരി കട്ടിപ്പാറ ഭാഗത്തുള്ള കുടുംബം സഞ്ചരിച്ച് കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ തിരുവങ്ങൂർ ഹെൽത്ത് സെൻ്ററിലുള്ള 108 ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്. സർവ്വീസ് റോഡിലെ വെള്ളക്കെട്ടിലൂടെ അമിത വേഗതയിൽ പോകുമ്പോൾ നയന്ത്രണം വിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചശേഷം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തന്തതിന് നേതൃത്വം കൊടുത്തത്.



