നന്തിയിലെ ഓട്ടോ ഗുഡ്സ് തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു
.
നന്തിബസാർ: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ മുഹമ്മദലിയുടെ പ്രത്യേക ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കടലൂർ ഡിവിഷൻ നന്തിയിലെ ഓട്ടോ ഗുഡ്സ് തൊഴിലാളികൾക്ക് ഓണക്കോടി വിതരണം ചെയ്തു. വിതരണോദ്ഘാടനം നന്തി ടൗൺ ഓട്ടോ സ്റ്റാൻ്റി6ൽ കെ. പ്രവീൺ കുമാർ എംഎൽഎ നിർവ്വഹിച്ചു. എല്ലാവരേയും ചേർത്ത് പിടിക്കുന്ന പി.കെ മുഹമ്മദലിയുടെ ഇത്തരം പ്രവർത്തനങ്ങൾ മാതൃകപരമാണെന്നും കൊയിലാണ്ടി മണ്ഡലത്തിലെ ജനപ്രതിനികളുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. നൂറോളം ഓട്ടോ ഗുഡ്‌സ് തൊഴിലാളികൾക്കാണ് ഓണക്കോടി വിതരണം ചെയ്തത്.


.
കഴിഞ്ഞ ദിവസം കടലൂർ നന്തി ആശാനികേതൻ അന്തേവാസി കേന്ദ്രത്തിൽ എഴുപത് നിർധനർക്കും ഭിന്നശേഷികാർക്കുമായി മുഹമ്മദലി സ്‌നേഹ വിരുന്ന് ഒരുക്കിയിരുന്നു. പി.കെ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർമാരായ അനസ് ആയടത്തിൽ, സവിത രാമൻ വീട്ടിൽ, സി.കെ അബൂബക്കർ, വർദ് അബ്‌ദുറഹ്‌മാൻ, ടി.കെ നാസർ, റഫീഖ് ഇയ്യത്ത് കുനി, ഹാരിസ് ടി.കെ, ഓട്ടോ – കോഡിനേഷൻ ഭാരവാഹികൾ, വ്യാപാരി വ്യാവസായി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. അഷ്‌റഫ് പിവികെ സ്വാഗതവും റഊഫ് നന്ദിയും പറഞ്ഞു.



