വി.പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം ഓണാഘോഷം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വി.പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്ന ഓണാഘോഷ പരിപാടി ഓണപ്പൂവിളി അഡ്വ: കെ. പ്രവീൺ കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ യു.കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നാടക രചയിതാവ് പ്രദീപ് കാവുന്തറ മുഖ്യാത്ഥിയായി. പ്രസിഡണ്ട് ശ്രീജിത്ത് വിയ്യൂർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.വി. അനിൽ കുമാർ, കൗൺസിലർ അഡ്വ. പി.ടി. ഉമേന്ദ്രൻ, നടേരി ഭാസ്ക്കരൻ, അരീക്കൽ ഷീബ, രതീഷ് കീഴ് പുനത്തിൽ, ബാലചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.



