സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയെ നായ കടിച്ചു
കീഴരിയൂർ: സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയെ നായ കടിച്ചു. കീഴരിയൂർ വില്ലേജിലെ 0620 ബ്ലോക്ക് എന്യൂമറേറ്ററായി ജോലിചെയ്യുന്നതിനിടെയാണ് ഹഫീദ ടീച്ചർക്ക് നായയുടെ കടിയേറ്റത്. കണ്ണോത്ത് യു.പി. സ്കൂളിലെ ടീച്ചറാണ് ഹഫീദ. കൂടെ ഉണ്ടായിരുന്നവർ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.



