കോമ്പാറ്റ് റെസ്ലിംഗ് കോഴിക്കോട് ജില്ലാ അസോസിയേഷൻ ഏകദിന സെമിനാറും സെലക്ഷൻ ക്യാമ്പും നടത്തി
.
തിക്കോടി: കോമ്പാറ്റ് കോഴിക്കോട് ജില്ലാ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഏകദിന സെമിനാറും സംസ്ഥാന മത്സരാർത്ഥികൾക്കായുള്ള സെലക്ഷൻ ക്യാമ്പും സംഘടിപ്പിച്ചു. തിക്കോടി യോഷിക്കാൻ ഫൈറ്റേഴ്സ് അക്കാദമിയിൽ നടന്ന പരിപാടി
വേൾഡ് കോമ്പാറ്റ് അസോസിയേഷൻ മെമ്പറും സൗത്ത് ഇന്ത്യ ചെയർമാനുമായ ഷൈജേഷ് പയ്യോളി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരള കോച്ചും ഏഷ്യൻ റഫറിയുമായ ലിപിൻ പി.പി. ക്ലാസുകൾക്ക് നേതൃത്വം നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം വേൾഡ് കോമ്പാറ്റ് ജോയിൻ്റ് സെക്രട്ടറി സജിത്ത് മണമൽ നിർവ്വഹിച്ചു.

നേപ്പാളിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പാറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ അലൻ റബറോസ്, അയ്മൻ അബ്ദുള്ള എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോഴിക്കോട് ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് സെൻസി ഗിരീഷ് കാപ്പാട്, സെക്രട്ടറി സെൻസി രഘു കാട്ടിലപ്പീടിക, ജോയിൻ്റ് സെക്രട്ടറി ദിനു കാർത്തിക്, മുഹമ്മദ് ചെറുവണ്ണൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അറുപതോളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
ഓഗസ്റ്റ് 8-ാം തീയതി പെരിങ്ങത്തൂർ കല്ലറ ഓഡിറ്റോറിയത്തിൽ വെച്ച് ഒന്നാമത് സംസ്ഥാന ചാമ്പ്യൻഷിപ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.



