KOYILANDY DIARY.COM

The Perfect News Portal

ഫിഫ ലോകകപ്പ്: ഫ്രാൻസിനെ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ ഫൈനലിൽ

.

തുടർച്ചയായ മൂന്നാം ലോകകപ്പ് ഫൈനൽ സ്വപ്നം കണ്ട് ഇറങ്ങിയ ഫ്രാൻസിന്റെ ചിറകരിഞ്ഞ് സ്പാനിഷ് പട. ഡാളസിൽ നടന്ന ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തിയ സ്പെയിൻ 2010 നു ശേഷം ആദ്യമായി ലോകകപ്പിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു. ഫൈനലിൽ ഇംഗ്ലണ്ടോ അർജന്റീനയോ ആകും അവരുടെ എതിരാളികൾ.

 

ടൂർണ്ണമെന്റിലുടനീളം പരാജയമറിയാതെ എത്തിയ സ്‌പെയിനും എല്ലാ മത്സരങ്ങളും ജയിച്ചെത്തിയ ഫ്രാൻസും തമ്മിലുള്ള പോരാട്ടം അത്യന്തം വാശിയേറിയതായിരുന്നു. എന്നാൽ ഫ്രഞ്ച് അക്രമണനിരയെ തങ്ങളുടെ സ്വതസിദ്ധമായ ഷോർട് പാസ്സുകളിലൂടെ സ്പെയിൻ മറികടക്കുകയായിരുന്നു. സ്പാനിഷ് ഗോളി സിമോണും പ്രതിരോധത്തിലെ മതിലുകളായ ലപോർട്ട –ക്യൂബാർസി ദ്വയവും ചേർന്ന് എംബപ്പേയെയും കൂട്ടരെയും ചുരുട്ടിക്കെട്ടി.

 

Share news