KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സബ്ജില്ല സുബ്രതോ കപ്പ്: സബ് ജൂനിയർ വിഭാഗത്തിൽ ജിവിഎച്ച്എസ്എസ് അത്തോളിക്ക് കിരീടം

.
കൊയിലാണ്ടി: കൊയിലാണ്ടി സബ്ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിലെ സബ് ജൂനിയർ വിഭാഗം കിരീടം ജിവിഎച്ച്എസ്എസ് അത്തോളി സ്വന്തമാക്കി. ഫൈനലിൽ കൊയിലാണ്ടി ജിവി എച്ച്എസ്എസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അത്തോളി ടീം ജേതാക്കളായത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകളും മികച്ച കായികമികവും സ്പോർട്സ്മാൻ സ്പിരിറ്റും പ്രകടിപ്പിച്ചതോടെ ടൂർണമെന്റ് കാണികൾക്ക് ആവേശകരമായ അനുഭവമായി മാറിയതായി പൊതുജനങ്ങൾ അഭിപ്രായപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ സ്റ്റാഫ് സെക്രട്ടറി നവീന ബിജു വിതരണം ചെയ്തു. റണ്ണറപ്പിനുള്ള ട്രോഫി എസ്.ഡി.എസ്.ജി.എ കൊയിലാണ്ടി സെക്രട്ടറി സുരേഷ് ബാബു കൈമാറി. ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ ബെന്നി, ജിവിഎച്ച്എസ്എസ് അത്തോളിയിലെ ധ്യാന് സമ്മാനിച്ചു. ചടങ്ങിൽ ശ്രീലാൽ പെരുവട്ടൂർ, ജയ്സൽ അത്തോളി, ശ്രീജിത്ത്‌ സ്പീഡ്, ഷാജി എബിസി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!