താലൂക്ക് ഹോസ്പിറ്റൽ കാഷ്യാലിറ്റിയിലേക്ക് C H സെൻ്റർ വീൽചെയറുകൾ നൽകി
.
കൊയിലാണ്ടി: താലൂക്ക് ഹോസ്പിറ്റൽ കാഷ്യാലിറ്റിയിലേക്ക് C H സെൻ്റർ വീൽ ചെയറുകൾ നൽകി. ആരോഗ്യമന്ത്രി കെ. മുരളീധരൻ ആസ്പത്രി സൂപ്രണ്ട് സുനിത വി എം ന് നൽകിക്കൊണ്ട് ഉദഘാടനം നിർവ്വഹിച്ചു. ഷാഫി പറമ്പിൽ എംപി , അഡ്വ: കെ പ്രവീൺകുമാർഎം ൽ എ, ഡി എം ഓ സരിത, LS ആസിഫലി മുഖ്യാഥിതികളായി.
.

.
സി.എച്ച് സെൻ്റർ ജനറൽ സിക്രട്ടറി വി.പി ഇബ്രാഹിം കുട്ടി, ഭാരവാഹികളായ മഠത്തിൽ അബ്ദുറഹിമാൻ, അലി കൊയിലാണ്ടി, കെ.പി. ഇമ്പിച്ചിമമ്മുഹാജി, അമേത്ത് കുഞ്ഞഹമ്മദ്, ഒ.എ കരിം, കോ. ഓർ ഡിനേറ്റർ ആരിഫ് മമ്മുക്കാസ്, മുൻസിപ്പൽ ലീഗ് പ്രസിഡണ്ട് എ. അസീസ് മാസ്റ്റർ, സിക്രട്ടറി എൻ.കെ അബ്ദുൽ അസീസ്, വാർഡ് കൗൺസിലർ ജസ്ലു വി എം, നഗരസഭാ കൗൺസിലർമാർ C H സെൻ്റർ വളണ്ടിയർമാർ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു



