KOYILANDY DIARY.COM

The Perfect News Portal

പൂർവ്വാപ്യാധക സംഗമവും അനുമോദനവും സംഘടിപ്പിച്ചു

.
കൊയിലാണ്ടി: പന്തലായനി ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പൂർവാധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയായ സ്മൃതി തീരത്തിന്റെ വാർഷികാഘോഷവും ജനപ്രതിനിധികൾ ആയിട്ടുള്ള പൂർവ ശിഷ്യർക്കുള്ള അനുമോദനവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുൻ പിടിഎ പ്രസിഡണ്ടും നഗരസഭ അധ്യക്ഷനുമായ യു.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർപേഴ്സൺ റിട്ട. ഡിഎംഒ എം.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർത്ഥിനികളും നഗരസഭ കൗൺസിലർമാരുമായ സി ടി ബിന്ദു, എം. ദൃശ്യ, പി.വി. ഹൈറുന്നീസ, നിഷ ആനന്ദ്, വി.എം. ജസ്‌ലു എന്നിവർ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരുടെ അനുമോദനം ഏറ്റുവാങ്ങി. നഗരസഭ അധ്യക്ഷൻ, സ്കൂൾ പിടിഎ പ്രസിഡണ്ടും വാർഡ് കൗൺസിലവുമായ പി.എം. ബിജു എന്നിവർ പുരസ്കാരങ്ങൾ സമർപ്പിച്ചു. പ്രായത്തിന്റെ അവശതകൾ മറന്നും മറികടന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറോളം പൂർവ്വാധ്യാപകർ എത്തിച്ചേർന്ന സംഗമത്തിൽ ടി. വി സുധാകരൻ സ്വാഗതവും എം.കെ. ഗീത നന്ദിയും പറഞ്ഞു.
Share news
error: Content is protected !!