റെയിൽവേ അനാസ്ഥക്കെതിരെ ഡിവൈഎഫ്ഐ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു
.
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നുവീണതിൽ റെയിൽവേ അധികൃതരുടെ അനാസ്ഥക്കെതിരെ യുവജന പ്രതിഷേധം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി റെയിൽവേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ പങ്കെടുത്തു. ലിങ്ക് റോഡ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ സെക്രട്ടറി എൽ ജി ലിജീഷ് ഉദ്ഘാടനംചെയ്തു. ടൗൺ ബ്ലോക്ക് സെക്രട്ടറി ഫഹദ് ഖാൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എം സച്ചിൻദേവ്, ജില്ലാ ജോ. സെക്രട്ടറി ടി. അതുൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ആർ ഷാജി, എം വി നീതു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിനാൻ ഉമ്മർ, പി ശാരുതി, അമിതാ പ്രദീപ് എന്നിവർ സംസാരിച്ചു.




