പൂക്കാട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ചേമഞ്ചേരി: വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂക്കാട് കെ.എസ്.ഇ.ബി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് വി.വി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മോഹനന്‍ നമ്പാട്ട് അധ്യക്ഷത വഹിച്ചു. വിജയന്‍ കണ്ണഞ്ചേരി, പി. അബ്ദുള്‍ ഷുക്കൂര്‍, പി.കെ. ശങ്കരന്‍, കെ. സരോജിനി, പി. ദാമോദരന്‍, ഷാജി തോട്ടോളി, എം. ഗോവിന്ദന്‍ കുട്ടി, ഷഫീര്‍ വെങ്ങളം, മിഥുന്‍ കാപ്പാട്, കെ. ജാനിബ്, രവി എന്നിവര്‍ സംസാരിച്ചു.
