പയ്യോളി അങ്ങാടിയിൽ അമ്മയുടെ മരണത്തിനു പിന്നാലെ മകന്‍ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു
തുറയൂർ: പയ്യോളി അങ്ങാടിയിൽ അമ്മയുടെ മരണത്തിനു പിന്നാലെ മകന്‍ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മുണ്ടാളിതാഴ ഭഗവതി ക്ഷേത്രത്തിനു സമീപമുള്ള പരേതനായ പീതാംബരന്റെ ഭാര്യ മുണ്ടാളിതാഴ മാധവി (88), മകൻ: സജീഷ് (48) എന്നിവരെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. ഇന്ന് രാവിലെ അയൽവാസിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടതായി അറിയുന്നത്. മാധവി കിടപ്പ് രോഗിയാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.



