ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച ആള് ദൈവം അറസ്റ്റില്‍

ചെന്നൈ : ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച ആള് ദൈവം അറസ്റ്റില്‍. കാഞ്ചിപുരം ജില്ലയിലെ ഗുഡുവഞ്ചേരിയിലാണ് സംഭവം. അണ്ണാമലൈ സിദ്ധ എന്ന 59 കാരനാണ് പിടിയിലായത്.
രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ അമ്മയും 24 കാരിയുമായ യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഗുഡുവഞ്ചേരിയില്‍ ആശ്രമം നടത്തി വന്നിരുന്ന ഇയാള്‍ക്ക് നാട്ടുകാര്‍ക്കിടയില്‍ നല്ല പേരായിരുന്നു. ആദിശില ബ്രഹ്മ ശിവനാധിയാര്ഗല് എന്ന പേരിലായിരുന്നു ഇയാളുടെ ആശ്രമം. പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇയാള്‍ ചികിത്സ നല്‍കുമെന്നായിരുന്നു ആളുകള്‍ക്കിടയിലുള്ള പ്രചാരം. ഇത്തരത്തില്‍ ചെന്നിക്കുത്ത് രോഗത്തിന് ചികിത്സ തേടിയാണ് ഇരുപത്തിനാലുകാരിയായ യുവതി അണ്ണാദുരൈനെ തേടിയെത്തിയത്.

യുവതിയുടെ പ്രശ്നങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട ഇയാള്‍ അടുത്ത ദിവസം തന്നെ ഒറ്റയ്ക്കുവന്ന് കാണാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ വാക്കുകേട്ട് ആശ്രമത്തിലെത്തിയ യുവതിയെ അണ്ണാദുരൈ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.സംഭവത്തെക്കുറിച്ച് പുറത്തുപറയുമെന്ന് യുവതി പറഞ്ഞപ്പോള്‍ തന്റെ ശക്തി ഉപയോഗിച്ച് മകനെ തളര്‍ത്തിക്കളയുമെന്നായിരുന്നു സിദ്ധന്റെ ഭയപ്പെടുത്തല്‍.
