ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ കരകൗശല മഹോത്സവത്തിന് തുടക്കമായി
.
പയ്യോളി: കരകൗശല വിദ്യയുടെ വൈവിധ്യങ്ങൾ ഒത്തുചേരുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശല മഹോത്സവത്തിന് ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. 15 വിദേശ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽനിന്നും മുന്നൂറിൽ പരം കരകൌശല വിദഗ്‌ധർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ബലാറസ്. ഈജിപ്ത‌്. ഇറാൻ, ജോർദാൻ കസാക്കിസ്ഥാൻ നേപ്പാൾ, റഷ്യ ശ്രീലങ്ക, സിറിയ, തജികിസ്ഥാൻ, തായ്വാൻ, തായ്ലൻഡ്, ഉഗാണ്ട. ഉസ്ബെക്കിസ്ഥാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽനിന്നാണ് പങ്കെടുക്കുന്നത്.

കരകൗശല രംഗത്ത് ദേശീയ അവാർഡുകളും മറ്റു ബഹുമതികളും ലഭിച്ചിട്ടുള്ള സുര്യകാന്ത് ബോണ്ട് വാൾ, അസിന് സമൻജന മുഹമ്മദ് ഷനീഫ് മുഹമ്മദ് മത്ത് ലൂബ്, ഷഹീൻ അഞ്ജ് എന്നിവരും പങ്കെടുക്കുന്നുണ്ട്. മേളയുടെ ഭാഗമായി നൂറിൽ പരം കരകൗശല സ്റ്റാളുകൾ വൈവിധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവിലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള ഫ്ലവർ ഷോ ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേഴ്സ്യൽ പവിലിയൻ, വാഹന പ്രദർശനം കളരിയുമായി ബന്ധപ്പെടുത്തിയ പ്രദർശനം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാര വകുപ്പ് നബാർഡ്, ഭാരത സർക്കാർ വസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഡെവലപ്മെന്റ് കമീഷണർ ഓഫ് ആന്റിക്രാഫ്റ്റ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് മേള.



