കല്ലേരിയില്‍ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താന്‍ ഉദ്യോഗസ്ഥസംഘം എത്തി
വടകര: വടകര മാഹി കനാലിന് കുറുകെ കല്ലേരിയില്‍ നിര്‍മ്മിക്കുന്ന പാലം പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താന്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് ഡയറക്ടര്‍, സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുരേഷ് കുമാറും സംഘവും സ്ഥലം സന്ദര്‍ശിച്ചു.
പാലത്തിന്റെ പൈലിങ്ങ് പ്രവൃത്തികള്‍ കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ഡയറക്ടര്‍ നിര്‍ദ്ദേശം നൽകി. കാസര്‍കോട്ടെ ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍സിനാണ് നിര്‍മ്മാണ ചുമതല. നിശ്ചിത കാലാവധിക്ക് മുമ്ബ് തന്നെപാലം പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാറുകാരനായ പി. എ അബ്ദുള്‍റഹ്മാന്‍ ഹാജി, സീനിയര്‍ എന്‍ജിനീയര്‍ സി.ഡി. പുരുഷോത്തമന്‍ എന്നിവര്‍ അറിയിച്ചു. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. നന്ദനന്‍, അസി.എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി. മോഹന്‍ദാസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഐ.വി. സുനില്‍, ജവാദ് എന്നിവരും സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.

