തീവ്ര വോട്ടർപട്ടിക പരിഷ്കരണം: സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ നോട്ടീസ് നല്‍കി ഡോ. ജോൺ ബ്രിട്ടാസ് എംപി
.
ഹ്രസ്വകാല പാര്‍ലമെൻ്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്ന സാഹചര്യത്തില്‍ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തെക്കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ നോട്ടീസ് നൽകി ഡോ. ജോൺ ബ്രിട്ടാസ് എം പി. തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകളിൽ സഭ നിർത്തിവെച്ച് ചർച്ച വേണമെന്ന് സിപിഐ എം പി സന്തോഷ് കുമാറും രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം, മോദി സർക്കാർ അധികാരത്തിലേറിയതിനുശേഷമുള്ള ഹ്രസ്വകാല പാർലമെന്റ് സമ്മേളനത്തിലാണ് ഇന്ന് തുടക്കമാകുന്നത്. ശീതകാല സമ്മേളനം ഡിസംബർ 19 വരെയുണ്ടാകും. ആണവ വൈദ്യുതി നിലയത്തിലെ സ്വകാര്യവൽക്കരണം അടക്കം 12 ബില്ലുകൾ കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിക്കുന്നതായിരിക്കും.

സമ്മേളനത്തിന് മുന്നോടിയായി സർവകക്ഷിയോഗം ചേർന്നു. എസ് ഐ ആർ, ആഭ്യന്തര സുരക്ഷ, ലേബർ കോഡ് എന്നിവ അടക്കം നിരവധി വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റ് സമ്മേളനം തടസ്സപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനായിരിക്കുമെന്ന് ജോൺ ബ്രിട്ടാസ് എം പി പ്രതികരിച്ചിരുന്നു.




