KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പ്രമുഖ അഭിഭാഷകൻ അഡ്വ. എൽ. എസ്സ് ഭഗവൽദാസ് കല്ലാട്ട് (67) നിര്യാതനായി

.

കോഴിക്കോട്: അഡ്വ. എൽ. എസ് ഭഗവൽദാസ് കല്ലാട്ട് (67) നിര്യാതനായി. കോഴിക്കോട് പ്രമുഖ അഭിഭാഷകനും പ്രമുഖ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസർ, കാലിക്കറ്റ് ബാർ അസോസിയേഷൻ മുൻ ഭാരവാഹി, റോട്ടറി ക്ലബ്ബ് (port city) മുൻ പ്രസിഡണ്ട്, ജോസഫ് റോഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പരേതനായ സീനിയർ അഭിഭാഷകൻ പി ബി ബാലൻ വക്കീലിന്റെ ജൂനിയർ ആയിട്ടാണ് പ്രാക്ടീസ് ആരംഭിച്ചത്.

 

പരേതരായ കല്ലാട്ട് ലോഹിദാസ് കെ. ജി, ശാരദ എന്നിവരുടെ മകനാണ്. ഭാര്യ: സുഗിത പി. എൻ. മകൾ: ശില്പ (കാനഡ). സഹോദരങ്ങൾ: എൽ എസ് തുളസി ദേവി (റിട്ട. തഹസിൽദാർ), ഋഷിദാസ് കല്ലാട്ട് (അസിസ്റ്റന്റ് മാനേജർ റിട്ട. യൂണിയൻ ബാങ്ക്), ഗോകുൽദാസ് (റിട്ട. PWD Eng), വൃന്ദ വേണുഗോപാൽ (മാത്തോട്ടം). സംസ്ക്കാരം: ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. 

Advertisements
Share news