KOYILANDY DIARY.COM

The Perfect News Portal

മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ മലക്കം മറിഞ്ഞ് ശശീന്ദ്രൻ

കോഴിക്കോട്:  എൻ സി പി ദേശീയ സമിതിയംഗവും ഗതാഗത മന്ത്രിയുമായ എ കെ ശശീന്ദ്രന് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് രാജി വെച്ചതിനെ തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ അടി പതറി. കോഴിക്കോട്ടെ പ്രസ് ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് മാധ്യമങ്ങളുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അദ്ദേഹം മലക്കം മറിഞ്ഞത്.

രാവിലെ മുതൽ ടെലിവിഷൻ മാധ്യമങ്ങളിൽ വന്ന് കൊണ്ടിരിക്കുന്ന ശബ്ദരേഖ കേട്ടിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ ഇത് വരെയും ശബ്ദരേഖ കേട്ടിട്ടില്ലെന്നായിരുന്നു മറുപടി. തന്റെ അറിവിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ഇത് പരാതിക്കാരിയാരാണെന്ന് പോലും അറിയാത്ത കേസായത് കൊണ്ട് ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.കുറ്റം നിഷേധിച്ച അദ്ദേഹം ധാർമികതയുടെ പേരിലാണ് രാജി വെക്കുന്നതെന്നും വ്യക്തമാക്കി. കുറ്റാരോപിതനായ ഒരു നേതാവ് അതിലുപരി ഒരു മന്ത്രി ഈ ഒരു സാഹചര്യത്തിൽ രാജി വെക്കാതിരിക്കുന്നത് ധാർമികതക്ക് ചേർന്നതല്ലെന്നും അന്വേഷണത്തെ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ഏതെങ്കിലും രീതിയിൽ പാർട്ടിക്കകത്ത് നിന്ന് തന്നെ ആരെങ്കിലും കാല് വാരിയതാണോ എന്ന ചോദ്യത്തിന് അതൊന്നും ഇപ്പോൾ പറയാൻ കഴിയില്ലെന്നും എല്ലാം അന്വേഷണത്തിന്  ശേഷം മാത്രം പറയുമെന്നുമായിരുന്നു മറുപടി. മാധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല.

ശരീര ഭാഷയും മലക്കം മറിയലുമെല്ലാം അദ്ദേഹം കുറ്റക്കാരനാണെന്ന തീരുമാനത്തിലേക്ക് തന്നെയാണ്  വിരൽ ചൂണ്ടുന്നത്. കൂടാതെ ഇത്ര പെട്ടെന്നുണ്ടായ രാജി മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ ഭരണ നേതാക്കളുടെ സമ്മർദ്ധത്തിന്റെ ഫലമായാണെന്നും എല്ലാവരും കൈവിട്ടതോടെ വേറെ വഴിയില്ലാതെ മന്ത്രി രാജി വെക്കുകയായിരുന്നുവെന്നുമാണ് വിവരം.

Advertisements

രാവിലെയാണ് മംഗളം ചാനൽ മന്ത്രിയുടേതെന്ന രീതിയിൽ ലൈംഗിക സംഭാഷണം നടത്തുന്ന ശബ്ദരേഖ പുറത്ത് വിട്ടത്. കേട്ടാൽ അറപ്പുളവാക്കുന്ന സംഭാഷണം പരാതി നൽകാൻ മന്ത്രിയെ സമീപിച്ച ഒരു സ്ത്രീയുമായിട്ടുള്ളതാണെന്നും ചാനൽ വ്യക്തമാക്കിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *