രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ
.
രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിൽ. സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമ കേസിനെ തുടർന്ന് പ്രാഥമികാംഗത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിരുന്നു. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് രാഹുൽ പങ്കെടുത്തത്.

നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തിരുന്നു. വിവിധ പ്രദേശങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി രാഹുൽ പ്രചാരണത്തിനും ഇറങ്ങിയിട്ടുണ്ടായിരുന്നു. അതേസമയം, സംഭവത്തിൽ നേതൃത്വം പ്രതികരിച്ചിട്ടില്ല.
Advertisements




